ഒന്നാമതാണ് കോഴിക്കോട്:ഹയർ സെക്കൻഡറി പരീക്ഷയിൽ 87.44% വിജയത്തോടെ സംസ്ഥാനത്ത് ഒന്നാമത്.
കോഴിക്കോട്∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയുടെ അഭിമാനമുയർത്തി വിദ്യാർഥികൾ. സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച പ്രകടനവുമായി 87.44% വിജയത്തോടെ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 86.57% വിജയവുമായി രണ്ടാം സ്ഥാനത്തായിരുന്നു.
179 സ്കൂളുകളിൽ നിന്നായി 36,856 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 32,228 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 5 സ്കൂളുകൾ 100% വിജയം സ്വന്തമാക്കി. വിജയശതമാനം മുപ്പതിൽ താഴെയുളള സംസ്ഥാനത്തെ 27 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നുള്ളത് ഒരു സ്കൂൾ മാത്രം. കഴിഞ്ഞ വർഷം ജില്ലയിലെ 3 സ്കൂളുകൾ ഈ പട്ടികയിലുണ്ടായിരുന്നു