അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ. ഭൗതികദേഹം 08:00 മണിയോടെ വിലാപയാത്രയായി കൊല്ലത്തേക്ക് കൊണ്ടു പോകും 10:00 മണിക്ക് കൊല്ലം ഡി സി സി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഇന്ന് വൈകുന്നേരം 04:00 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും. കൊല്ലം കുണ്ടറ മണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള കടവൂർ കരുണാകരൻ, ആൻറണി മന്ത്രിസഭകളിൽ അംഗമായിരുന്നു. ആർ എസ് പി യിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തിയത്.