മുതിർന്ന ചലച്ചിത്ര- നാടക നടി പികെ കാഞ്ചന അന്തരിച്ചു
മുതിർന്ന ചലച്ചിത്ര- നാടക നടി പികെ കാഞ്ചന(89) അന്തരിച്ചു. 1950ല്‍ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്കെത്തിയ കാഞ്ചന പിന്നീട് നിരവധി ചിത്രങ്ങളിലെ ആദ്യ കാല സാന്നിദ്ധ്യവുമായിരുന്നു. ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജന് പി.ദേവ് എന്നിവര്‍ക്കൊപ്പം നാടകങ്ങളിലും തന്റെ പ്രതിഭ തെളിയിച്ച പികെ കാഞ്ചന സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയാണ്.
സിനിമാ, നാടക നടനായ കുണ്ടറ ഭാസിയായിരുന്നു ഭര്‍ത്താവ്. വിവാഹത്തോടെ അഭിനയ ജീവിതം അവസാനിപ്പിച്ച കാഞ്ചന 2016 ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പിയിലൂടെയാണ് വീണ്ടും ക്യാമറയ്ക്ക് മുന്പില് എത്തുന്നത്. ചിത്രത്തില്‍ ബിജു മേനോന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന ചിത്രത്തില്‍ വേഷമിട്ടത്. കെയര്‍ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ക്രോസ് റോഡായിരുന്നു അവസാനമായി അഭിനയിച്ച ചിത്രം.