മണ്ണഞ്ചേരിയില്‍ ഒന്‍പതുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
കലവൂര്‍: മണ്ണഞ്ചേരിയില്‍ ഒന്‍പത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ ഉച്ചക്കാണ് സംഭവം നടക്കുന്നത്. മണ്ണഞ്ചേരി പഞ്ചയത്ത് 10-ാം വാര്‍ഡ് ചക്കനാട്ടുവെളിയില്‍ രതീഷിന്റെ മകള്‍ സയൂര (10), കുറ്റിപുറത്ത് അതുല്‍ ബിജു (10), ചെത്തുകുന്നേല്‍ സജില (50), ലക്ഷംവീട് കോളനി സരള (60), ശ്രീശൈലത്തില്‍ ലളിതാംബിക (60), അക്കരോട്ട് മനോഹരന്‍ (65), പൊന്നിട്ടുശ്ശേരി സുശീല (65), കുന്നേപാഠം കോളനി മോഹിനി (60) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. നായ്‌യുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ ഓടിവീണ് പൊന്നിട്ടുശ്ശേരി സന്തോഷ് കുമാറി (53)നു മുറിവേറ്റു . പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.