Peruvayal News

Peruvayal News

പതിനൊന്ന് ഇന്ത്യാക്കാർക്ക് നോട്ടീസ് അയച്ച് സ്വിസ് ബാങ്ക്

പതിനൊന്ന് ഇന്ത്യാക്കാർക്ക് നോട്ടീസ് അയച്ച് സ്വിസ് ബാങ്ക്



ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന സമ്പാദ്യത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുന്നതിന് മുന്നോടിയായി 11 ഇന്ത്യാക്കാർക്ക് സ്വിറ്റ്സർലാൻഡ് സർക്കാർ നോട്ടീസ് അയച്ചു. വിവരങ്ങൾ കൈമാറുന്നതിന് എന്തെങ്കിലും എതിർപ്പുകളുണ്ടെങ്കിൽ നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് ആവശ്യം. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സ്വിസ് ബാങ്കുകൾ വീണ്ടും ശ്രമം നടത്തുന്നതിനിടെയാണ് പുതിയ നീക്കം. ഇതിനോടകം തന്നെ 25 പേർക്ക് സ്വിസ് ബാങ്ക് നോട്ടീസ് അയച്ചതായാണ് വിവരം.വിറ്റ്സർലാൻഡിലെ ഫെഡറൽ ടാക്സ് അഡ്മിനിനിസ്ട്രേഷൻ വിഭാഗമാണ് മേയ് 21ന് നോട്ടിസ് അയച്ചിരിക്കുന്നത്. ഇതിൽകൃഷ്ണ ഭഗവാൻ രാമചന്ദ് (മേയ് 1949), കൽപേഷ് ഹർഷദ് കിനാരിവാല (സെപ്തംബർ 1972) എന്നിവരുടേത് ഒഴികെ മറ്റ് പേരുകളൊന്നും തന്നെ അധികൃതർ പരസ്യമാക്കിയിട്ടില്ല. ബാക്കിയുള്ളവരുടെ പേരിന്റെ ആദ്യ മൂന്ന് അക്ഷരവും ജനനത്തീയതിയും മാത്രമാണ് പരസ്യമാക്കിയിരിക്കുന്നത്. എ.എസ്.ബി.കെ (നവംബർ 24, 1944), എ.ബി.കെ.ഐ (ജുലൈ 9, 1944), പി.എ.എസ്(നവംബർ 2, 1983), ആർ.എ.എസ് (നവംബർ 22,1973), എ.പി.എസ് (നവംബർ 27, 1944), എ.ഡി.എസ് (ഓഗസ്റ്റ് 14, 1949), എം.എൽ.എ (മേയ് 20, 1935), എൻ.എം.എ (ഫെബ്രുവരി 21, 1968), എം.എം.എ (ജൂൺ 27, 1973) എന്നിങ്ങനെയാണ് പേരുകൾ. 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം കാരണം കാണിച്ചില്ലെങ്കിൽ എല്ലാ സാമ്പത്തിക വിവരങ്ങളും ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്നും നോട്ടീസിൽ പറയുന്നു.സ്വിസ് ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടി ഇന്ത്യൻ സർക്കാർ നൽകിയ അപേക്ഷയിൽ ഭരണപരമായ സഹായം നൽകാൻ തയാറാണെന്ന് സ്വിസ് ഫെഡറൽ ടാക്‌സ് വിഭാഗത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം ഇന്ത്യ ഇവരുടെ എന്തൊക്കെ വിവരങ്ങളാണ് തേടിയതെന്നും അതിൽ ഏതൊക്കെ കൈമാറുമെന്നും വ്യക്തമായിട്ടില്ല.

Don't Miss
© all rights reserved and made with by pkv24live