Peruvayal News

Peruvayal News

ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ നിയന്ത്രണങ്ങൾ

ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ നിയന്ത്രണങ്ങൾ





ഗൂഗിളിന്റെ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പ്ലേ സ്റ്റോറിലും പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. മേയ് 29 ന് പുറത്തിറങ്ങിയ പുതിയ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ആപ് നിര്‍മാതാക്കള്‍ക്കും വിവിധ കമ്ബനികള്‍ക്കും വന്‍ വെല്ലുവിളിയാകും. ആപ് വഴിയുള്ള സെക്സ് കണ്ടെന്റ് വിതരണം, തട്ടിപ്പുകള്‍, വിദ്വേഷഭാഷണം, കഞ്ചാവ് വില്‍പന എന്നിവയ്ക്കെല്ലാം പൂര്‍ണമായും നിയന്ത്രണമേര്‍പ്പെടുത്തി.

പ്ലേ സ്റ്റോറിലും അതില്‍ ഉള്‍പ്പെടാന്‍ അനുമതിയുള്ള പ്രയോഗങ്ങളിലും നിരവധി മാറ്റങ്ങളാണ് ഗൂഗിള്‍ വരുത്തിയത്.



പ്ലേ സ്റ്റോര്‍ കൂടുതല്‍ കുടുംബ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. നിലവിലെ ആപ്പുകളില്‍ അടുത്ത 30 ദിവസത്തിനകം പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കണം. ഇതുപ്രകാരം നിലവിലെ ആപ്പുകളിലെ ലൈംഗിക ഉള്ളടക്കം, വിദ്വേഷഭാഷണം, കഞ്ചാവ് വില്‍പന ലിങ്കുകള്‍ എന്നിവ ഒഴിവാക്കേണ്ടിവരും.

സെക്സ് കണ്ടെന്റ് വിതരണം, കഞ്ചാവ് വില്‍പന തുടങ്ങി ചിലതെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമപരമാണ്. എന്നാല്‍ ഇനിമുതല്‍ അത്തരം ഉള്ളടക്കങ്ങള്‍ പ്ലേസ്റ്റോറില്‍ വേണ്ടെന്ന തീരുമാനത്തിലാണ് ഗൂഗിള്‍. അമേരിക്കയില്‍ ആപ് വഴി കഞ്ചാവ് വില്‍പന വ്യാപകമാണ്. ഇവിടത്തെ ഏറ്റവും വലിയൊരു ബിസിനസ് കൂടിയാണ് ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പന.


ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലൈംഗിക ഉള്ളടക്കം പ്രചരിപ്പിച്ച നിരവധി ആപ്ലിക്കേഷനുകള്‍ നേരത്തെയും നിരോധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമം കര്‍ശനമാക്കാനാണ് ഗൂഗിളിന്റെ ശ്രമം. ലൈംഗികത സ്പഷ്ടമാക്കുന്ന ഉള്ളടക്കങ്ങള്‍ പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട വിനോദവും നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Don't Miss
© all rights reserved and made with by pkv24live