Peruvayal News

Peruvayal News

സി. ഐ. ഇ. ആർ പൊതുപരീക്ഷ : ജുബൈൽ ഇസ്ലാഹി മദ്രസ്സക്ക്‌ നൂറ് മേനി വിജയം

സി. ഐ. ഇ. ആർ പൊതുപരീക്ഷ : ജുബൈൽ ഇസ്ലാഹി മദ്രസ്സക്ക്‌ നൂറ് മേനി വിജയം 

ജുബൈൽ : അഞ്ച്, ഏഴ് ക്ലാസ്സുകളിലേക്ക് നടന്ന മദ്രസ്സ പൊതുപരീക്ഷയിൽ ജുബൈൽ ഇസ്ലാഹി മദ്രസ്സയിൽ നിന്നും പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയം കൈവരിച്ചു. കോഴിക്കോട് മർക്കസുദ്ധഅവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൌൺസിൽ ഫോർ ഇസ്ലാമിക് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (സി. ഐ. ഇ. ആർ) സിലബസിനെ അവലംബമാക്കിയാണ് സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ ജുബൈൽ ഇസ്‌ലാഹി മദ്രസ്സ പ്രവർത്തിക്കുന്നത്. കേരളത്തിലും ഗൾഫ് നാടുകളി ലുമായി നടന്ന പരീക്ഷയിൽ ജുബൈലിൽ നിന്നും പരീക്ഷയെഴുതിയ വിദ്യാർതഥികൾ മികച്ച പ്രകടനം നടത്തിയതായി മദ്രസ്സ കൺവീനർ ഷഫീഖ്. പി. എൻ അറിയിച്ചു. അഞ്ചാം ക്ലാസ്സ് വിദ്യാർതഥിയായ ജാസീബ് സത്താർ ,  ഏഴാം ക്ലാസ്സ് വിദ്യാർതഥിനിയായ  ഫർഹാ ബഷീർ എന്നിവർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടി. റമളാൻ അവധി  കഴിഞ് ജൂൺ 10 തിങ്കൾ ക്ലാസുകൾ പുനരാംഭിക്കുമെന്നും പുതിയ അദ്ധ്യയന വർഷത്തിലേക്ക് എല്ലാ ക്ലാസ്സുകളിലേക്കുമുള്ള പ്രവേശനം നടന്നുവരുന്നതായും, മദ്രസ്സ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 0503262990 നമ്പറിൽ ബന്ധപ്പെടാവുന്നതുമാണെന്നും സെന്റർ ഭാരവാഹികൾ അറിയിച്ചു.



Don't Miss
© all rights reserved and made with by pkv24live