Peruvayal News

Peruvayal News

ഇതൊക്കെ അറിഞ്ഞാൽ ആരെങ്കിലും പാവയ്ക്ക വേണ്ടെന്നു പറയുമോ?

ഇതൊക്കെ അറിഞ്ഞാൽ ആരെങ്കിലും പാവയ്ക്ക വേണ്ടെന്നു പറയുമോ?


പാവയ്ക്ക എന്ന് കേള്‍ക്കുമ്പോള്‍തന്നെ 'ഹമ്മേ  കയ്പ്പാ ' എന്നു പറയാന്‍ വരട്ടെ. പാവയ്ക്കയുടെ ആരോഗ്യഗുണം കേട്ടാല്‍ ഈ അഭിപ്രായം മാറ്റിപ്പറഞ്ഞേക്കാം. പോഷകസമ്പന്നമാണ് പാവയ്ക്ക; ഭാരം കുറയ്ക്കാന്‍ ഏറെ ഗുണകരവും.


ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ പാവയ്ക്ക തയാമിൻ, റൈബോഫ്ലേവിൻ, പാന്തോതെനിക് ആസിഡ് എന്നിവയുടെ കലവറയാണ്.


ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ പാവയ്ക്ക സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇതു ക്രമീകരിക്കും. അങ്ങനെ ഇന്‍സുലിന്‍ അളവ് കൂടാതെയും ശരീരത്തില്‍ ഫാറ്റ് അടിയാതെയും നോക്കും. ഇതാണ് വണ്ണം കുറയാന്‍ കാരണമാകുന്ന ഘടകം.


കാലറി ഏറെ കുറഞ്ഞതാണ് പാവയ്ക്ക. അതുപോലെ ഫാറ്റും കാര്‍ബോഹൈഡ്രേറ്റും തീരെ കുറഞ്ഞ അളവിലാണ്. 100 ഗ്രാം പാവയ്ക്കയില്‍ 34 കാലറി മാത്രമാണ് ഉള്ളത്. ഫൈബര്‍ അംശം തീരെ കുറഞ്ഞ പാവയ്ക്ക മറ്റു പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയ്ക്കൊപ്പം കഴിക്കുന്നതും ഗുണം ചെയ്യും.


പാവയ്ക്ക ജ്യൂസുകള്‍ ഉണ്ടാക്കുന്ന വിധം :


പാവയ്ക്ക മുറിച്ച ശേഷം അതിനുള്ളിലെ വെള്ള ഭാഗം മുപ്പതുമിനിറ്റ് വെള്ളത്തിലിട്ടു വെയ്ക്കുക. ശേഷം അരസ്പൂണ്‍ നാരങ്ങ നീരും ഉപ്പും ചേര്‍ത്തു മിക്സിയില്‍ അടിക്കുക.


മറ്റൊന്ന്, പാവയ്ക്കയുടെ ഉള്ളിലെ വെള്ള ഭാഗം എടുത്ത ശേഷം പഴങ്ങള്‍ ചേര്‍ത്തു മിക്സിയില്‍ അടിക്കാം. ശര്‍ക്കര ചേര്‍ത്ത് ഇത് കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

Don't Miss
© all rights reserved and made with by pkv24live