Peruvayal News

Peruvayal News

ചൂടു കൂടുമ്പോള്‍ തല തണുപ്പിക്കാന്‍ മാര്‍ഗമുണ്ട് ചൂടുകാലം ഒരു വല്ലാത്ത കാലമാണ്.

ചൂടു കൂടുമ്പോള്‍ തല തണുപ്പിക്കാന്‍ മാര്‍ഗമുണ്ട്


ചൂടുകാലം ഒരു വല്ലാത്ത കാലമാണ്. ആരോഗ്യത്തേയും സൗന്ദര്യത്തേയും ഇത് ഒരു പോലെ ബാധിക്കും. പ്രത്യേകിച്ച് മുടിയുടെ ആരോഗ്യത്തെ. ഒപ്പം തലയുടെ ചൂടു വര്‍ധിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കും.  കൊടും ചൂടില്‍ കേശസംരക്ഷണത്തിനും തലയ്ക്ക് തണുപ്പു നല്‍കാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട്. 


ചൂടുവര്‍ധിക്കുമ്പോള്‍ തല തണുപ്പിക്കാന്‍ ഉലുവ വളരെ അനുയോജ്യമാണ്. വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം തിളപ്പിച്ച് അരച്ച എടുത്ത ഉലുവപേസ്റ്റ് ഉപയോഗിച്ച് മുടിയും തലയും മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം മുടി കഴുകുന്നത് തല തണുക്കാനും മുടി വളരാനും നല്ലതാണ്.  


കറ്റാര്‍വാഴ ജെല്‍ മുടിയില്‍ തേയ്ക്കുന്നത് വേനല്‍ക്കാലത്ത് തല തണുപ്പിക്കുകയും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും. 


നേര്‍പ്പിച്ച പഴങ്കഞ്ഞി വെള്ളം തലയില്‍ തേച്ചുപിടിപ്പിക്കുന്നത് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുന്നത് തല തണുക്കാന്‍ നല്ലതാണ്. 


കൂടാതെ രണ്ട് ആഴ്ച കൂടുമ്പോള്‍ എങ്കിലും ഹെന്ന ചെയ്യുന്നതും തല തണുക്കാന്‍ സഹായിക്കും. മാ്രതമല്ല ഇത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 


വേനല്‍ കാലത്ത് ഓയില്‍ മസാജ് ചെയ്യുന്നതും അനുയോജ്യമാണ്. 


തൈര് ഉപയോഗിച്ച് തല മസാജ് ചെയ്യുന്നതും വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. കൂടാതെ ചെമ്പരത്തി താളിയും തല തണുപ്പിക്കാന്‍ സഹായിക്കും.

Don't Miss
© all rights reserved and made with by pkv24live