Peruvayal News

Peruvayal News

എ പ്ലസ് നേടിയവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ അനുമോദനം

എ പ്ലസ് നേടിയവര്‍ക്ക് 

ജില്ലാ പഞ്ചായത്തിന്റെ അനുമോദനം

താമരശേരി: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ താമരശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആനുമോദിച്ചു. ജില്ലാ പഞ്ചായത്ത് എജ്യുകെയര്‍ പദ്ധതിയുടെ ഭാഗമായി താമരശേരി വ്യാപാരഭവനില്‍ നടന്ന ' സ്‌നേഹാദരം' പ്രതിഭാസംഗമവും പുരസ്‌കാര സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ നിന്നെത്തി പരീക്ഷയെഴുതി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ചക്കാലക്കല്‍ ഹൈസ്‌കൂളിലെ പ്രണവിന് ഉപഹാരം നല്‍കിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാര വിതരണത്തിന് തുടക്കം കുറിച്ചത്.


വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികച്ച വിജയം നേടിയ പൂനൂര്‍ ഗവ.ഹൈസ്‌കൂള്‍, ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാനം നേടിയ മര്‍കസ് ഹൈസ്‌കൂള്‍, 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ എന്നിവരെയും അനുമോദിച്ചു. വിദ്യാഭ്യാസ ജില്ലയില്‍ 1574 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും 36 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ കെ ബാലന്‍, എ എം വേലായുധന്‍, നജീബ് കാന്തപുരം, എം എ ഗഫൂര്‍, ശ്രീജ പുല്ലരിക്കല്‍, വി ഡി ജോസഫ്, രജനി തടത്തില്‍,  പി ടി എം ഷറഫുന്നിസ, അന്നമ്മ മാത്യു, ടി ജുമൈലത്ത്, വി ഷക്കീല, താമരശേരി എഇഒ എന്‍ പി മുഹമ്മദ് അബ്ബാസ്, ബിപിഒ വി എം മെഹറലി, എച്ച് എം ഫോറം കണ്‍വീനര്‍ പി അബ്ദു എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് സ്വാഗതവും യു കെ അബ്ദുല്‍നാസര്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ വി റിജു, പി സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Don't Miss
© all rights reserved and made with by pkv24live