വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക് ആസ്വദിക്കാന്‍ സ്റ്റുഡന്റ് പ്ലാനുമായി യൂട്യൂബ്
വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പദ്ധതിയുമായി യൂട്യൂബ്.യൂട്യൂബിന്റെ യൂട്യൂബ് പ്രിമീയം,യൂട്യൂബ് മ്യൂസിക്ക് എന്നിവ ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കയിരിക്കുകയാണ് യൂട്യൂബ്.
സ്റ്റുഡന്റ് പ്ലാന്‍ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ആഗോളതലത്തിലെ പുത്തന്‍ സംഗീതവും, പുതിയ സിനിമകളും ഷോകളും ആസ്വദിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 59 രൂപയുടെയും, 79 രൂപയുടെയും പ്ലാന്‍ ആണിത്. ഇന്ത്യയില്‍ അക്രഡേറ്റ് ചെയ്ത കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായവര്‍ക്കാണ് ഈ പ്ലാന്‍ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.