സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ് ജൂണ്‍ മൂന്നിന് ആരംഭിക്കും.
ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഇത്തവണ ഒരുമിച്ച് അധ്യയനം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ് ജൂണ്‍ മൂന്നിന് ആരംഭിക്കും. ഇതോടെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഒരുമിച്ച് ഇത്തവണ അധ്യയനം ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഒരുമിച്ച് അധ്യയനം ആരംഭിക്കുന്നത്.
പ്ലസ് വണ്‍ പ്രവേശനത്തിന് വെള്ളിയാഴ്ച മുതല്‍ അപേക്ഷ നല്‍കാം. ട്രയല്‍ അലോട്ട്‌മെന്റ് 20 ന് ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റ് 24 ന് നടക്കും. ജൂണ്‍ മൂന്നാം തീയതി ക്ലാസുകള്‍ ആരംഭിക്കാനാകുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.