സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കാണാതായ അധ്യാപിക മരിച്ച നിലയില്‍; മൃതദേഹം പമ്ബയാറ്റില്‍
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ പമ്ബയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തകഴി ഗവ യു പി സ്കൂള്‍ അധ്യാപികയുമായ രജിത (39)യെയാണ് മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ തഴക്കര വഴുവാടി പൊതുശേരില്‍ വീട്ടില്‍ സുജിത്തിന്‍റെ ഭാര്യയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ രജിത. കൊല്ലം ചവറ കൊറ്റംകുളങ്ങര പ്ലാവിളയില്‍ വീട്ടില്‍ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്ബതികളുടെ മകളാണ് രജിത.
നടുവേദനയെ തുടര്‍ന്നാണ് രജിതയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് രജിത പറഞ്ഞതായി ജീവനക്കാര്‍ പറയുന്നു.