രക്തസാക്ഷികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചു ; പ്രധാനമന്ത്രിയുടെ ആദ്യ ഉത്തരവ് ധീര സൈനികര്‍ക്കുള്ള ആദരം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്കോളര്‍ഷിപ്പ് തുക വര്‍ദ്ധിപ്പിപ്പ് കേന്ദ്രമന്ത്രിസഭയുടെ ആദ്യതീരുമാനം. വീരമൃത്യവരിച്ച ജവാന്‍മാരുടെ മക്കള്‍ക്ക് നല്‍കി വരുന്ന സ്കോളര്‍ഷിപ്പ് തുകയാണ് വര്‍ദ്ധിപ്പിച്ചത്. ആണ്‍കുട്ടികള്‍ക്ക് 500 രൂപയും പെണ്‍കുട്ടികള്‍ക്ക് 750 രൂപയുമാണ് കൂട്ടിയത്. പ്രതിമാസം 2500 രൂപ ആണ്‍കുട്ടികള്‍ക്കും 3000 രൂപ പെണ്‍കുട്ടികള്‍ക്കും ലഭിക്കും.
സംസ്ഥാന പൊലീസിലുള്ളവരുടെ മക്കള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കും. ഇന്ന് വൈകിട്ട് ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടിയാണ് ആദ്യതീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സാമ്ബത്തിക രംഗത്തെ വന്‍പരിഷ്കരണവും കാര്‍ഷിക മേഖലയുടെ ഉത്തേജനവും ലക്ഷ്യമിട്ടുള്ള നൂറു ദിന കര്‍മപരിപാടിയും വൈകാതെ പ്രഖ്യാപിക്കും. എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള 42 പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കും..
കര്‍ഷകര്‍ക്ക് 6000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന പി.എം. കിസാന്‍ പദ്ധതി ഭൂപരിധിയില്ലാതെ നടപ്പാക്കും. തുടങ്ങിയവയാണ് നൂറു ദിന കര്‍മപദ്ധതിയിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍.