പഴങ്ങള്‍ നമ്മുടെ ശരീരത്തിന് വളരെ വേണ്ടപ്പെട്ടതാണ് കാരണം അവയില്‍
ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു .
കൂടാതെ ഇവയിലെ ഷുഗര്‍ , മിനറല്‍സ് , വിറ്റാമിന്‍ എന്നിവ നമുക്ക്
പ്രതിരോധശേഷി നല്‍കുന്നു.
പഴങ്ങള്‍ അതുപോലെ കഴിക്കാന്‍
കുട്ടികള്‍ക്കും മറ്റും മടിയാണ്. എന്നാല്‍
മിക്ക കുട്ടികള്‍ക്കും ഫ്രൂട്ട് ജാം ഇഷ്ടമാണ്.
പുറത്തുനിന്ന് വാങ്ങുന്ന ഫ്രൂട്ട് ജാമുകളില്‍ ചിലപ്പോള്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടാവാം. അപ്പോള്‍ അവ വീട്ടിലുണ്ടാക്കി നല്‍കാം.
ഫ്രൂട്ട് ജാം ,,,,,
ചേരുവകള്‍ ,,,,
പപ്പായ- ഒരു കഷ്ണം
പൈനാപ്പിള്‍- ഒരു കഷ്ണം
തണ്ണിമത്തന്‍- ഒരു കഷ്ണം
വാഴപ്പഴം- ഒരു കഷ്ണം
ചിക്കൂ- ഒരു കഷ്ണം
സ്റ്റാര്‍ ഫ്രൂട്ട്- ഒരു കഷ്ണം
നാരങ്ങ- ഒരു കഷ്ണം
അല്‍പം വെള്ളം
പഞ്ചസാര: നാലുകപ്പ്
തയ്യാറാക്കുന്ന വിധം ,,,,,
ഫ്രൂട്ട്‌സ് എല്ലാം മിക്‌സിയിലിട്ട് നന്നായി
അരച്ച് പള്‍പ്പ് ആക്കി എടുക്കുക.
തരി ഇല്ലാതെ അരച്ച് എടുക്കുക.
പാന്‍ അടുപ്പത് വച്ച് ഫ്രൂട്ട് പള്‍പ്പ് ഒഴിച്ച് പഞ്ചസാരയും കൂടി ചേര്‍ത്ത് ഇളക്കി കൊണ്ടിരിക്കുക. നന്നായി ഇളക്കി കുറച്ച് കഴിയുമ്പോള്‍ പഞ്ചസാര അലിയാന്‍ തുടങ്ങും.
പഞ്ചസാര നന്നായി അലിഞ്ഞ് കുറുകി ജാം പരുവം ആകാനാകുമ്പോള്‍ നാരങ്ങാനീരു കൂടി ചേര്‍ത്ത് ഇളക്കുക.നന്നായി ഇളക്കി കുറുകി
ജാം പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം.
കുറച്ച് ലൂസായ പരുവത്തില്‍ തന്നെ
തീ ഓഫ് ചെയ്യണം. കട്ടി ആകാന്‍
നില്‍ക്കരുത്.അല്ലെങ്കില്‍ തണുക്കുമ്പോള്‍ കൂടുതല്‍ കട്ടി ആകും.