ഉണ്ടവനറിയില്ല ഉണ്ണാത്തവന്റെ വിശപ്പ്
സുഖിച്ചു കഴിയുന്നവന് പാവങ്ങളുടെ ദുഃഖം അറിയില്ല
വിശന്നവനെ വിശപ്പിൻറെ വിലയറിയൂ. നിത്യവും സുഭിക്ഷമായി ഉണ്ണുന്നവന് ഉണ്ണാനില്ലാത്തവന്റെ വേദന അറിയാൻ കഴിയില്ല. ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും..." എന്ന് രാമപുരത്ത് വാര്യർ കുചേല പത്നിയെകൊണ്ട് പറയിക്കുന്ന വരി ഇവിടെ സ്മർത്തവ്യമാണ്. കഷ്ടപ്പാടുകളാണ് ശരിയായ ഗുരുനാഥൻമ്മാർ. അനുഭവപാഠത്തെക്കാൾ വലിയ അറിവ് ഒരിടത്തു നിന്നും കിട്ടാനില്ല. പരദുഃഖം മനസ്സിലാകണമെങ്കിൽ അത്തരം ദുഃഖം കുറച്ചെങ്കിലും അനുഭവിച്ചിരിക്കണം. ഏതുതരം കഷ്ടപ്പാടുകളുടെയും തീവ്രത മനസ്സിലാകണമെങ്കിൽ അത് സ്വാനുഭവത്തിലൂടെ മാത്രമേ കഴിയൂ.