ഹജ്ജ് - താമസ സൗകര്യം മാറ്റുന്നതിന് ഇപ്പോൾ അപേക്ഷിക്കാം
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2019 വർഷം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹാജിമാർക്ക് മക്കയിലെ താമസം NCNTZ ൽ നിന്ന് AZIZIA യിലേക്ക് മാറ്റുന്നതിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
മക്ക ഹറം ഷെരീഫിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മക്കയിൽ ഹാജിമാർക്ക് NCNTZ ഏരിയയിലുള്ള താമസ സൗകര്യം ഇന്ത്യയിൽ നിന്നുള്ള 12000 ഹാജിമാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
NCNTZ കാറ്റഗറിയിൽ നിലവിൽ അപേക്ഷിച്ച 25147 പേരിൽ നിന്നും ലഭ്യമാകുന്ന 12000 പേർക്ക് നറുക്കെടുപ്പ് മുഖേന നിലനിർത്തി ബാക്കി വരുന്ന 13147 പേരെ Aziziya കാറ്റഗറിയിലേക്ക് മാറ്റപ്പെടും. NCNTZ ൽ നിന്നും Aziziya കാറ്റഗറിയിലേക്ക് മാറുവാൻ താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ തയ്യാറാക്കി Email (keralahajcommittee@gmail.com) വഴി സംസ്ഥാന ഹജ്ജ് ഹൗസിലേക്ക് 17/05/19 ന് മുമ്പായി അയച്ചുതരേണ്ടതാണ്. കാറ്റഗറി മാറുന്നതിന് നിലവിൽ അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദശാംശങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ജസിൽ തോട്ടത്തിക്കുളം
സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഫോൺ - 9446607973