കാട്ടാനയെ ഓടിക്കാന്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ അപകടം; ഒരാള്‍ക്ക് പൊള്ളലേറ്റു
മലമ്ബുഴ: ആനയെ ഓടിക്കാന്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ അപകടം കര്ഷകന് പരിക്കേറ്റു. മലമ്ബുഴ മനയ്ക്കല്‍ക്കാട് ജേക്കബ്ബിനാണ് (ആന്റപ്പന്‍) ഇടതുകൈയ്ക്കും കാലിനും സാരമായ പൊള്ളലേറ്റത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിനോടു ചേര്‍ന്നുള്ള വാഴത്തോട്ടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം. പടക്കം സൂക്ഷിച്ച സഞ്ചിയില്‍ തീപ്പൊരി തെറിച്ച് വീഴുകയായിരുന്നു.
വിളഞ്ഞ് വെട്ടാറായ അറുപതോളം പൂവന്‍വാഴകളാണ് കാട്ടാന നശിപ്പിച്ചത്. ഇതിനുമുമ്ബ് പലതവണ ഈ കര്‍ഷകന്റ കൃഷിയിടത്തിലേക്ക് എത്തിയ കാട്ടാനകള്‍ നാശം വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ ജേക്കബിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.