മുണ്ടക്കുളം പാണാളി കോയ മുസ്ലിയാർ നിര്യാതനായി
മുണ്ടക്കുളം മഹല്ല് കാരണവരും മുണ്ടക്കുളം ശംസുൽ ഉലമാ കോംപ്ലക്സ് സെക്രട്ടറി അബ്ദുൽ ഗഫൂർ ദാരിമിയുടെ പിതാവുമായ പാണാളി കോയ മുസ്ലിയാർ നിര്യാതനായി.
മുണ്ടക്കുളം തര്‍ബിയ്യതുല്‍ ഇസ്ലാം സംഘം പ്രസിഡണ്ടും സിറാജുല്‍ ഹുദാ മദ്‌റസയുടെ മുഖ്യരക്ഷാതികാരിയും ദീര്‍ഘകാലം മഹല്ല് പ്രസിഡണ്ടും വയനാട് ചുണ്ടയില്‍ മുദരിസുമായിരുന്നു.
മക്കള്‍: അബ്ദുല്‍ ഗഫൂര്‍ ദാരിമി, മുഹമ്മദ്, ഫാത്തിമ, സൈനബ
മരുമക്കള്‍: അബ്ദുറഹ്മാന്‍, അലവി മുസ്ലിയാര്‍, സുഹ്‌റ, സഫിയ
മയ്യിത്ത് നമസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് മുണ്ടക്കുളം ജുമാ മസ്ജിദിൽ.