കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി പന്ത്രണ്ടു വയസ്സുകാരി മരിച്ചു
കൽപ്പറ്റ:കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു. വൈത്തിരി തൈലകുന്ന് ഭൂസമര കേന്ദ്രത്തിലെ ഡേവിഡ് ജീന ദമ്പതികളുടെ മകൾ എയ്ഞ്ചൽ ഡേവിഡ് (12) ആണ് മരിച്ചത്. കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുടുങ്ങിയതാണെന്നാണ് സംശയം. ഞായറാഴ്ച ഉച്ചക്ക് ശേഷം അയൽവാസിയായ സത്രീയാണ് ഷാൾ കഴുത്തിൽ കുരുങ്ങിയ രീതിയിൽ കുട്ടിയെ കണ്ടത്. തുടർന്ന് മറ്റ് അയൽവാസികളുടെ സഹായത്തോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു.