ജെ.എന്‍.യു വിദ്യാര്‍ത്ഥി സര്‍വ്വകലാശാലയിലെ ലൈബ്രറി കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിൽ
ഡല്‍ഹി : ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാലയിലെ ലൈബ്രറി കെട്ടിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ത്ഥി ഋഷി ജോഷ്വയെയാണ് പഠനമുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
കൃത്യം ചെയ്യുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥി ഇഗ്ലീഷ് പ്രൊഫസര്‍ക്ക് ഒരു കുറിപ്പ് ഇ-മെയില്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കുറിപ്പ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.ജോഷ്വോ താമസിച്ചിരുന്ന മഹിമന്ദ്വി ഹോസ്റ്റലിലെ വാര്‍ഡന്‍ രാവിലെ 11.30 ഓടേയാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നെന്നും കതകില്‍ മുട്ടിയപ്പോള്‍ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും സൗത്ത് വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവേന്ദര്‍ ആര്യ പറഞ്ഞു.
പിന്നീട് ബോഡി സീലിങ് ഫാനില്‍ തൂങ്ങികിടക്കുന്നതായി കണ്ട് വാതില്‍ ബലം പ്രയോഗിച്ച് തുറന്ന് അകത്തേക്ക് കടക്കുകയായിരുന്നെന്നും ദേവേന്ദര്‍ ആര്യ പറഞ്ഞു.