കോഴിക്കോട് ഗവ: ലോ കോളേജില്‍ സീറ്റൊഴിവ് ; ജൂണ്‍ ആറ് വരെ അപേക്ഷിക്കാം
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ.എല്‍.എല്‍.ബി ഹോണേഴ്‌സ്/ ത്രിവത്സര എല്‍.എല്‍.ബി യൂണിറ്ററി കോഴ്‌സുകളിലെ രണ്ടാം സെമസ്റ്ററും അതിനു മുകളിലുമുളള വിവിധ ക്ലാസ്സുകളിലെ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുന:പ്രവേശനത്തിനും തൃശ്ശൂര്‍ ഗവ. ലോ കേളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനുമായി ജൂണ്‍ ആറ് വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.