Peruvayal News

Peruvayal News

വിദ്യാഭ്യാസ വകുപ്പുകള്‍ ഏകീകരിക്കുന്നു; അടിമുടി മാറ്റത്തിന് സര്‍ക്കാര്‍

വിദ്യാഭ്യാസ വകുപ്പുകള്‍ ഏകീകരിക്കുന്നു; അടിമുടി മാറ്റത്തിന് സര്‍ക്കാര്‍

വിവിധ വിദ്യാഭ്യാസ വകുപ്പുകൾ ഏകീകരിക്കാനുള്ള ഖാദർ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ ഹയർ സെക്കന്‍ററി അധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ, കമ്മിറ്റിയുടെ ചില ശുപാര്‍ശകളും ഇത്തവണ നടപ്പാക്കാൻ തന്നെയാണ് സർക്കാർ ശ്രമം


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണ നടപടികൾക്ക് അടുത്ത അധ്യയന വർഷം തുടക്കമാകും. പൊതു വിദ്യാഭ്യാസം, ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയര്‍ സെക്കന്‍ററി വകുപ്പുകൾ ഒരു ഡയറക്ടറുടെ കീഴിൽ കൊണ്ട് വരും. 20 ന് അധ്യാപക സംഘടനകളുമായി ഈ വിഷയത്തില്‍ സർക്കാർ ചർച്ച നടത്തും.


വിവിധ വിദ്യാഭ്യാസ വകുപ്പുകൾ ഏകീകരിക്കാനുള്ള ഖാദർ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ ഹയർ സെക്കന്‍ററി അധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ, കമ്മിറ്റിയുടെ ചില ശുപാര്‍ശകളും ഇത്തവണ നടപ്പാക്കാൻ തന്നെയാണ് സർക്കാർ ശ്രമം. ഹെഡ് മാസ്റ്ററും പ്രിൻസിപ്പലും ഉള്ള സ്കൂളിലെ സ്ഥാപന മേധാവിയുടെ ചുമതല പ്രിൻസിപ്പലിന് നൽകും.


പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി എന്നീ മൂന്ന് പരീക്ഷാ ഭവനകളും ഒരു കുടക്കീഴിലാക്കും. എന്നാൽ അധ്യാപകരുടെ പുനർ വിന്യാസമടക്കം എതിർപ്പ് കൂടുതൽ ഉള്ള ശുപാർശകളിൽ തീരുമാനമുടൻ ഉണ്ടാകില്ല.


ഖാദർ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നതിന്‍റെ പ്രായോഗിക വശം പഠിക്കാന്‍ പ്രത്യേക സെൽ പൊതു വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടെയായിരിക്കും സര്‍ക്കാര്‍ തീരുമാനമുണ്ടാകുക.

Don't Miss
© all rights reserved and made with by pkv24live