കേന്ദ്ര മന്ത്രിസഭയിലേക്ക് പരിചയസമ്പന്നര്‍ക്കൊപ്പം പന്ത്രണ്ടോളം പുതുമുഖങ്ങളും
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി രണ്ടാം തവണയും അധികാരമേൽക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയിൽ പരിചയസമ്പന്നർക്കൊപ്പം പന്ത്രണ്ടോളം പുതുമുഖങ്ങളും ഉണ്ടാവുമെന്ന് സൂചന. രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കർ തുടങ്ങിയ പ്രമുഖർ മോദിയുടെ രണ്ടാം മന്ത്രിസഭയിലും തുടരും.
പ്രഹ്ലാദ് ജോഷി, റീത്താ ബഹുഗുണ ജോഷി തുടങ്ങിയവരാവും പുതുമുഖങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും വസതികളിൽ നടന്ന കൂടിക്കാഴ്ചകളിലാണ് മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചവരെ ബിജെപി അധ്യക്ഷൻ അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടു. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തവണ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായവർ ഇവരാണ്.
1. അമിത് ഷാ
2. രവിശങ്കർ പ്രസാദ്
3. പീയുഷ് ഗോയൽ
4. സ്മൃതി ഇറാനി
5. നിർമല സീതാരാമൻ
6. കിരൺ റിജിജു
7. സുഷമ സ്വരാജ്
8. രാജ്നാഥ് സിങ്
9. നിഥിൻ ഗഡ്കരി
10. ധർമേന്ദ്ര പ്രധാൻ
11. ഡോ. ഹർഷവർധൻ
12. കൃഷൻപാൽ ഗുർജാർ
13. ശ്രീപാദ് നായിക്
14. നരേന്ദ്രസിങ് തോമർ
15. സുരേഷ് പ്രഭു
16. റാവു ഇന്ദ്രിജിത്ത് സിങ്
17. വി.കെ സിങ്
18. അർജിൻ റാം മേവാൾ
19. റാം വിലാസ് പാസ്വാൻ
20. ഹർസിമ്രാത് കൗൾ
21. ഡി.വി സദാനന്ദ ഗൗഡ
22. ബാബുൽ സുപ്രിയോ
23. പ്രകാശ് ജാവദേക്കർ
24. രാംദാസ് അതാവ്ലെ
25. ജിതേന്ദ്രർ സിങ്
26. നിരഞ്ജൻ ജ്യോതി
27. പർഷോത്തം രൂപാല
28. തവർചന്ദ് ഗെഹ്ലോത്
29. വി. മുരളീധരൻ (പുതുമുഖം)
30. രമേഷ് പൊഖ്രിയാൽ നിഷാങ്ക് (പുതുമുഖം)
31. ആർ.സി.പി സിങ് (പുതുമുഖം)
32. ജി കിഷൻ റഡ്ഢി (പുതുമുഖം)
33. സുരേഷ് അൻഗാഡി (പുതുമുഖം)
34. എ രവീന്ദ്രനാഥ്
35. കൈലാഷ് ചൗധരി (പുതുമുഖം)
36. പ്രഹ്ളാദ് ജോഷി (പുതുമുഖം)
37. സോം പ്രകാശ് (പുതുമുഖം)
38. രാമേശ്വർ തേലി (പുതുമുഖം)
39. സൗരഭ് പതാക് (പുതുമുഖം)
40. ദേബൊശ്രീ ചൗധരി (പുതുമുഖം)
41. റീത്ത ബഹുഗുണ ജോഷി (പുതുമുഖം)