Peruvayal News

Peruvayal News

വൈദിക വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു.

വൈദിക വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു.

ഷിമോഗ : ഭദ്രാവതി രൂപതയിലെ ഡീക്കൺ വർഗീസ് കണ്ണപ്പിള്ളി (വിവിൻ -26) വാഹനാപകടത്തിൽ മരണമടഞ്ഞു .ഷിമോഗയിലെ എൻ ആർ പുര ബസ് സ്‌റ്റാൻഡിൽ  ഒരു അയൽപക്കകാരനെ ബസ് കയറ്റി  വിട്ടശേഷം  വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് അമിതവേഗത്തിൽ വന്ന ഒരു പിക്കപ്പ്  ജീപ്പ്  വിവിനെ  ബൈക്കിൽ നിന്നും ഇടിച്ചു തെറിപ്പിക്കുന്നത്‌ .വിവിൻ തത്ക്ഷണം മരണമടഞ്ഞു. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം  .


നിലവിലെ ഭദ്രാവതി രൂപതയിലെ  മാക്കോട് സെന്റ് .സെബാസ്റ്റ്യൻ ഇടവകയിലെ കർഷകരായ കണ്ണപ്പിള്ളി കൊച്ചുത്രേസ്യയുടെയും ഈനാശുവിന്റെയും മകനായി 1993 ജനുവരി 20 നായിരുന്നു വിവിന്റെ ജനനം .PUC പൂർത്തിയാക്കിയശേഷം 2011 ജൂണിലാണ് വിവിൻ ഭദ്രാവതി രൂപതക്കുവേണ്ടി വൈദികാർത്ഥി ആകുന്നത് .


2018 ഡിസംബർ 20 നു സത്‌നാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കൊടകല്ലിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിച്ച വിവിൻ  വരുന്ന ഡിസംബറിൽ ഭദ്രാവതി രൂപതക്കുവേണ്ടി വൈദികപട്ടം സ്വീകരിക്കാനിരിക്കവെയാണ് അപകടത്തിൽ മരണപ്പെടുന്നത് .


സംസ്‌കാരം ഇന്ന്(29-5-2019-ബുധനാഴ്ച്ച) രാവിലെ 11:00 മണിക്ക് ഷിമോഗ  സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Don't Miss
© all rights reserved and made with by pkv24live