Peruvayal News

Peruvayal News

മടവൂർ ഗ്രാമ പഞ്ചായത്തിൽ ശുചിത്വ ഹർത്താൽ

മടവൂർ ഗ്രാമ പഞ്ചായത്തിൽ  ശുചിത്വ ഹർത്താൽ 

മടവൂർ : മടവൂർ ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വരോഗ നിയന്ത്രണത്തിന്റെ  ഭാഗമായി ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മെയ്‌ ആദ്യവാരത്തിൽ തുടങ്ങുന്ന ആരോഗ്യ ജാഗ്രത പരിപാടി ജൂൺ 2 വരെ നടക്കും. ക്യാമ്പയിന്റെ ഭാഗമായി മെയ്‌ 11 ന് ശനിയാഴ്ച  രാവിലെ 9 മണി മുതൽ 10 മണി വരെ കടകൾ അടച്ചു ശുചിത്വ ഹർത്താൽ ആചരിക്കുന്നു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും  ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ ഗ്രഹസന്ദർശനം  നടത്തി ബോധവൽക്കരണം നടത്തും. മെയ്‌ 11,12 തിയ്യതികളിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുചീകരണം നടത്തും.

Don't Miss
© all rights reserved and made with by pkv24live