18 വയസ്സ് തികയാത്ത, ലൈസന്‍സ് ഇല്ലാത്തവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍പെട്ടാല്‍ മാതാപിതാക്കള്‍ക്കളില്‍ നിന്ന് 1500 രൂപ പിഴ ഈടാക്കുകയും ബോധവൽകരണ ക്ലാസില്‍ പങ്കെടുക്കേണ്ടതായും വരും. തിരുവനന്തപുരം: അവധിക്കാലമായതിനാല്‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചും സമ്മതത്തോടെയും പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടി ഡ്രൈവര്‍മാര്‍ ഇരുചക്രവാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നത് നിയമങ്ങള്‍ അനുസരിച്ച് വാഹനമോടിക്കുന്ന മറ്റുള്ളവര്‍ക്കും അപകടം ഉണ്ടാക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. 18 വയസ്സ് തികയാത്ത, ലൈസന്‍സ് ഇല്ലാത്തവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍പെട്ടാല്‍ മാതാപിതാക്കള്‍ക്കളില്‍ നിന്ന് 1500 രൂപ പിഴ ഈടാക്കുകയും ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുക്കേണ്ടതായും വരും. കൂടാതെ രക്ഷിതാക്കള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷയും നേരിടേണ്ടി വരും.