Peruvayal News

Peruvayal News

എന്തുകൊണ്ടാണ് കീബോർഡിലെ കീകൾ ആൽഫബെറ്റിക്കൽ ഓഡറിൽ അല്ലാത്തത് ??

എന്തുകൊണ്ടാണ് കീബോർഡിലെ കീകൾ ആൽഫബെറ്റിക്കൽ ഓഡറിൽ അല്ലാത്തത് ??

പണ്ടുണ്ടായിരുന്ന ടൈപ്പ്‌റൈറ്റർ ഡിസൈൻ തന്നെയാണ് ഇന്നത്തെ കീബോർഡിലും ഉപയോഗിക്കുന്നത്. കാരണം അറിയാമല്ലോ. 

കമ്പ്യൂട്ടർ ആദ്യം ഉപയോഗിച്ചിരുന്നതു അധികവും ഓഫീസ് കാര്യങ്ങൾക്കാണ്‌. ഓഫീസ് രേഖകൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുവാനും, പ്രിന്റ് എടുക്കുവാനും ഒക്കെ. അതുകൊണ്ട് അന്ന് ടൈപ്പ് കഴിഞ്ഞവർക്ക് DTP ഓപ്പറേറ്റർ എന്നൊരു കമ്പ്യൂട്ടർ തസ്തികതന്നെ ഉണ്ടായിരുന്നു. ഇന്നിപ്പോൾ ആരും ടൈപ്പ്‌റൈറ്റർ പോയി പഠിച്ചു അല്ല കമ്പ്യൂട്ടർ ചെയ്യുന്നത്. പണ്ട് ഓഫീസ് ജോലിക്ക് കയറണമെങ്കിൽ ടൈപ്പ് പഠിക്കുന്നത് അത്യാവശ്യം ആയിരുന്നു. അങ്ങനെ കമ്പ്യൂട്ടർ വന്നപ്പോൾ അന്നത്തെ ടൈപ്പ്‌റൈറ്റർ കീബോർഡ് നിരതന്നെ പിൻതുടരേണ്ടി വന്നു.

ഇനി എന്തുകൊണ്ടാണ് ടൈപ്പ്രൈറ്ററിലെ കീബോർഡ് ഇങ്ങനൊരു രീതിയിൽ വന്നത് എന്ന് നോക്കാം.

ആദ്യം ടൈപ്‌റൈറ്ററിലെ കീ കൾ ABCD മുതൽ 13 അക്ഷരങ്ങൾ ആദ്യ നിരയിലും, NOPQ മുതൽ 13 അക്ഷരങ്ങൾ അടുത്ത നിരയിലും ആയി 2 വരി ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അതിലെ കുഴപ്പം എന്താണെന്നുവച്ചാൽ, ഇംഗ്ലീഷ് വാക്കുകളിൽ അധികം ഉപയോഗിക്കുന്ന TH , ST പോലുള്ള അടുത്തടുത്തായി ടൈപ്പ് ചയ്യേണ്ട അക്ഷരങ്ങൾ വരുമ്പോൾ T പ്രസ്സ് ചെയ്തു ഉടനെ തൊട്ടു താഴെയുള്ള H പ്രസ് ചെയ്യുമ്പോൾ ടൈപ്പ്‌റൈറ്ററിലെ കീകൾ കൂട്ടി ഇടിച്ചു ജാം ആവും. അതുപോലെ S കഴിഞ്ഞു ഉടനെ T പ്രസ്സ് ചെയ്യുമ്പോഴും കീബോർഡിലെ അടുത്തടുത്തുള്ള കീകൾ തുടരെ പ്രസ്സ് ചെയ്യുമ്പോൾ ടൈപ്പ്‌റൈറ്ററിൽ എപ്പോഴും ഈ പ്രോബ്ലം ഉണ്ടാവും. അതിനാൽ അടുത്തടുത്തായി ടൈപ്പ് ചെയ്യേണ്ടി വരുന്ന കീകൾ തമ്മിൽ പരമാവധി അകലം പാലിക്കുവാൻ ആണ് കീബോർഡിനു ഇന്നത്തെ രീതിയിലുള്ള QWERT നിര വന്നത്. കൂടാതെ അധികം ആവശ്യമില്ലാത്തെ Z, X പോലുള്ള കീകൾ വിരൽ എത്താൻ ബുദ്ധിമുട്ടുള്ള  ഇടത്തേക്ക് മാറ്റുകയും, കൂടുതൽ ഉപയോഗമുള്ളവ വിരലിനു എളുപ്പം എത്താൻ പാകമുള്ളിടത്തു വയ്ക്കുകയും ചെയ്തു.

Don't Miss
© all rights reserved and made with by pkv24live