കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 24,080 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,010 എന്ന നിരക്കിലാണ് വ്യാപാരം.
ആഗോള വിപണിയിൽ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 24,200 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.