Peruvayal News

Peruvayal News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യം ഇന്നത്തെ വിധി പോലെ

Laതെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യം ഇന്നത്തെ വിധി പോലെ




തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തെ ഹൈക്കോടതി ഉത്തരവനുസരിച്ച്‌ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. പൂരത്തിന്റെ ഒരുക്കങ്ങള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു കളക്ടര്‍. പതിവുപോലെ പൂരത്തിന് എഴുന്നള്ളിക്കുന്നതിന് ആനകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും. നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്ബോള്‍ വിരണ്ടോടുന്ന തരത്തിലുള്ളവ എന്നിങ്ങനെയുള്ള ആനകളെ 11, 12, 13, 14 തീയതികളില്‍ നഗരത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച്‌ ഇറക്കിയ ഉത്തരവല്ലിത്. ആനകള്‍ക്കുള്ള പൊതുനിയന്ത്രണം പൂരത്തോടനുബന്ധിച്ച്‌ പതിവുള്ളതാണ്.


Loading Advertisement...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ പ്രത്യേകം മറുപടി പറയാന്‍ കഴിയില്ല. അത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. പാപ്പാന്മാരല്ലാത്തവര്‍ ആനകളെ നിയന്ത്രിക്കുന്നത് കര്‍ശനമായി വിലക്കും.


സാമ്ബിള്‍ വെടിക്കെട്ട് 11ന്


സാമ്ബിള്‍ വെടിക്കെട്ട് 11ന് നടക്കും. പാറമേക്കാവില്‍ വൈകിട്ട് ഏഴ് മുതല്‍ ഒമ്ബത് വരെയും തിരുവമ്ബാടിയില്‍ ഏഴ് മുതല്‍ എട്ടര വരെയും നടക്കും. പ്രധാന വെടിക്കെട്ട് 14ന് പുലര്‍ച്ചെയാണ്. പാറമേക്കാവിന്റേത് മൂന്ന് മുതല്‍ ആറ് വരെയും തിരുവമ്ബാടിയുടേത് മൂന്ന് മുതല്‍ അഞ്ച് വരെയുമായിരിക്കും. പകല്‍പ്പൂരത്തോടനുബന്ധിച്ച്‌ നടത്തുന്ന വെടിക്കെട്ട് 14 ന് നടക്കും. പാറമേക്കാവിന്റേത് ഉച്ചയ്ക്ക് 11.30 മുതല്‍ രണ്ടുവരെയും തിരുവമ്ബാടിയുടേത് 12.30 മുതല്‍ ഒന്നര വരെയുമാണ്. വെടിക്കോപ്പുകളുടെ സുരക്ഷയ്ക്കുള്ള ആളുകളെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കാന്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ടുമാരെ നിയോഗിക്കും. 13,​ 14​ ​തീ​യ​തി​ക​ളി​ല്‍​ ​തേ​ക്കി​ന്‍​കാ​ട് ​മൈ​താ​നത്തും​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ലും​ ​ഡ്രോ​ണു​ക​ള്‍,​ ​ഹെ​ലി​ കാം,​ ​ഹെ​ലി​കോ​പ്റ്റ​ര്‍,​ ​ലേ​സ​ര്‍​ ​ലൈ​റ്റു​ക​ള്‍​ ​എ​ന്നി​വ​ ​നി​രോ​ധി​ച്ചിട്ടുണ്ട്..

Don't Miss
© all rights reserved and made with by pkv24live