എത്രയോ കുഞ്ഞുങ്ങളെ എടുത്തോണ്ട് നടന്ന കൈകളാണ്. അവരില്‍ പലരും ഇന്ന് അച്ഛനും അമ്മയുമൊക്കെയായി. ലോകത്തിന്റെ പലഭാഗങ്ങളില്‍ അവര്‍ സുഖമായി കഴിയുന്നു എന്നറിയുമ്ബോഴുള്ള സന്തോഷം...അത് പറഞ്ഞറിയിക്കാനാവില്ല..." കണ്ണുകള്‍ തൂവാലകൊണ്ട് തുടച്ച് 'കൊണ്ണിയമ്മ' വിതുമ്ബി. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആയയായാണ് കുട്ടികള്‍ 'കൊണ്ണിയമ്മ' എന്ന് വിളിക്കുന്ന കാട്ടാക്കട ചെറിയകൊണ്ണി പ്ലാവിള പുത്തന്‍വീട്ടില്‍ തങ്കപ്പന്‍ നായരുടെ ഭാര്യ വത്സലകുമാരി.
പത്ത് മാസം ചുമന്നിട്ടില്ല, പേറ്റ് നോവറിഞ്ഞിട്ടില്ല- എങ്കിലും ഈ പിഞ്ചോമനകളെ വിട്ടുപിരിയുമ്ബോള്‍ 'കൊണ്ണിയമ്മ' യുടെ കണ്ണുകള്‍ നിറഞ്ഞുതൂവുകയാണ്.
തിരുവനന്തപുരം: പത്ത് മാസം ചുമന്നിട്ടില്ല, പേറ്റ് നോവറിഞ്ഞിട്ടില്ല- എങ്കിലും ഈ പിഞ്ചോമനകളെ വിട്ടുപിരിയുമ്ബോള്‍ 'കൊണ്ണിയമ്മ' യുടെ കണ്ണുകള്‍ നിറഞ്ഞുതൂവുകയാണ്. "