വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ വയനാട്ടിലേക്ക്; ജൂണ്‍ എഴിന് എത്തും.
ന്യൂഡല്‍ഹി: വയനാട്ടില്‍ വന്‍ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോടു നന്ദി പറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുന്നു. ജൂണ്‍ ഏഴ്, എട്ട് തീയതികളിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ വരുന്നത്. രാഹുല്‍ ഗാന്ധി-വയനാട് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശന വിവരം സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതിന് ശേഷം പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങുന്ന രാഹുല്‍ ഇതുവരെ ഡല്‍ഹി വിട്ട് പുറത്തു പോയിട്ടില്ല.