മുഖ്യമന്ത്രി ജനീവയിലെ മാലിന്യസംസ്കരണ പ്ലാൻറ് സന്ദർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ജനീവയിലെ മാലിന്യസംസ്കരണ പ്ലാൻറ് സന്ദർശിച്ചു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റാണിത്. ജനീവ സർക്കാരിന്റെ പ്രോട്ടോകോൾ ഓഫീസർ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ഉദ്യോഗസ്ഥർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സ്വിറ്റ്സർലൻഡ് ബേണിലുള്ള ഇന്ത്യൻ എംബസിയിലെ അംബാസഡറും മലയാളിയുമായ സിബി അനുഗമിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനർനിർമ്മാണ പദ്ധതി സി.ഇ.ഒ. ഡോ. വി. വേണു, വ്യവസായ സെക്രട്ടറി ഇളങ്കോവൻ, എസ് ഡി എം എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് എന്നിവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.