ഉന്നത വിജയികളെ അനുമോദിച്ചു
മടവൂർ : അരങ്കിൽത്താഴം മുസ്‌ലിം ലീഗ് കമ്മിറ്റി SSLC, +2, LSS, USS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും തെരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള പുസ്തക വിതരണവും നടത്തി. അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ നിർവഹിച്ചു. പി.സി.മൂസ്സ അദ്യക്ഷത വഹിച്ചു. +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സൽമാനുൽ ഫാരിസ്, നസ്‌ലാ ഷിറിൻ, ഹിബ ഫെബിൻ, sslc പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമ ലിയ, ഹൃദ്യ രാജ്,നിഹാൽ ഗഫൂർ, ഹിബ ഫാത്തിമ Uss വിജയി മുഹമ്മദ് മിദിലാജ് Lss വിജയി അമയ കെ ജയൻ, മിഥുന, മുഹമ്മദ് മിദിലാജ് തുടങ്ങിയ വിദ്യാർഥികളെ അനുമോദിച്ചു. പുസ്തക വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. അലിയ്യി മാസ്റ്റർ നിർവഹിച്ചു. വാർഡ് സെക്രട്ടറി റബീൽ ആരാമം സ്വാഗതം പറഞ്ഞു. റിസൾട്ടും മുന്നോട്ടുള്ള പ്രയാണത്തിൽ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി മടവൂർ aup സ്കൂൾ ഹെഡ്മാസ്റ്റർ അസീസ് മാസ്റ്ററും വിദ്യാർത്ഥി കൾക്കുള്ള ആശങ്കളെപ്പറ്റി പഞ്ചായത്തു യൂത്ത് ലീഗ് പ്രസിഡന്റ് റാഫി ചേറച്ചോറയും ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകി . പ്രസ്തുത പരിപാടിയിൽ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ആരാമം കോയ, മുനീർ പുതുക്കുടി, റാസിക് വളപ്പിൽ, അബ്ബാസ് നേടൂളി, ഷൈജൽ, ഹംസ പ ിസി, റസാഖ് അടുകത്ത്, നസീം, എന്നിവർ സംസാരിച്ചു. അഷ്കർ നന്ദിയും പറഞ്ഞു.