Peruvayal News

Peruvayal News

പെരുവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ ഒരു ദിവസത്തെ വേതനം സി എച്ച് സെന്ററിലേക്ക്

പെരുവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ ഒരു ദിവസത്തെ വേതനം സി എച്ച് സെന്ററിലേക്ക്

"ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ  കരുണ കാണിക്കുക,  ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും"

(മുഹമ്മദ്‌ നബി (സ ))



കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്റർ മുഖവുരകൾ ആവശ്യമില്ലാത്ത കാരുണ്യ  സ്ഥാപനം.  മലയാളക്കരയിലെ പിന്നോക്ക ജന വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിന്റെ മുന്നണി പോരാളിയായിരുന്ന, ഇന്ത്യയിൽ സമാനതകൾ ഇല്ലാത്ത വിദ്യഭ്യാസ വിപ്ലവത്തിന് ചുക്കാൻ പിടിച്ച നായകൻ, മഹാനായ CH മുഹമ്മദ്‌ കോയ സാഹിബിന്റെ ന്നാമധയത്തിൽ പാവ പെട്ട അശരണരും, അവശരുമായ രോഗികൾക്കായി തുടക്കം കുറിച്ച് ഇന്ന് വൃക്ക രോഗികൾക്കായി സൗജന്യ  ഡയാലിസിസ് സംവിധാനം, പാവപെട്ട രോഗികൾക്കായി സൗജന്യ മരുന്നുകൾ, CH മെഡിക്കൽ ഷോപ്പിൽ നിന്ന് 50%ഡിസ്‌കൗണ്ടിൽ മരുന്ന്  വിതരണം,സൗജന്യമായി സർവീസ് നടത്തുന്ന ആംബുലൻസ്,  മെഡിക്കൽ കോളേജിലെയും CH സെന്ററിലെയും മറ്റും രോഗികൾക്കുള്ള ഭക്ഷണം, നോമ്പ് തുറക്കാനും അത്താഴം കഴിക്കാനും ഉള്ള ഭക്ഷണം, പെരുന്നാൾ ദിനത്തിലും ഇവർക്കെല്ലാം സുഭിക്ഷമായ ഭക്ഷണം,വലിയ വലിയ പദ്ധതികൾ.  ഒരുപാട് അമ്മമാർ  സ്വരൂപിചു വെക്കുന്ന ചില്ലറകൾ, പല കടകളിലും വെച്ചിട്ടുള്ള സംഭാവന പെട്ടികൾ, നല്ലവരായ നാട്ടുകാരും പ്രവാസി സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹായ സകരണങ്ങൾ ഇതൊക്കയാണ്  വരുമാന മാർഗങ്ങൾ. CHസെന്ററിലേക്കുള്ള ഫണ്ട്‌ കളക്ഷൻ നടക്കുകയാണ്.കോഴിക്കോട് ജില്ലയിലെ ഓട്ടോ തൊഴിലാളികളും ബസ്സുടമകളും അവരുടെ കളക്ഷൻ CH സെന്ററിൽ ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു,പലരും അവരുടേതായ രീതിയിൽ സംഭാവന നൽകാൻ തീരുമാനിക്കുന്നു. പെരുവയലിലെ മുസ്ലിം യൂത്ത് ലീഗും ചേരുകയാണ് ഈ സദുദ്ദ്യമത്തിൽ .യൂത്ത് ലീഗ് പ്രവർത്തകർ അവരുടെ ഒരു ദിവസത്തെ വേതനം സി എച്ച് സെന്ററിൽ ഏല്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പങ്കാളികളാകാൻ കമ്മറ്റി യുമായി ബന്ധപ്പെടുക പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമളാനിന്റെ ദിനരാത്രങ്ങളിൽ ചെയ്യുന്ന ഈ സൽ പ്രവർത്തിക്ക്‌ നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ 


എന്ന് 

ഷമീർ പി കെ (പ്രസിഡന്റ്‌ )

9946023953

സാബിത്ത് കെ(സെക്രട്ടറി)

9809835065

Don't Miss
© all rights reserved and made with by pkv24live