Peruvayal News

Peruvayal News

സ്കൂൾ തുറക്കാനിരിക്കുന്നു രക്ഷിതാക്കളറിയാൻ കുറച്ച് കാര്യങ്ങള്‍....

സ്കൂൾ തുറക്കാനിരിക്കുന്നു രക്ഷിതാക്കളറിയാൻ കുറച്ച് കാര്യങ്ങള്‍....

1, സീരിയലുകൾ ഒഴിവാക്കുക.

2, 8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.

3, ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.

4, ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക എന്നിവ  ധാരാളം കൊടുക്കുക.

5, വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.

6, ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.

7, ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.

8, പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.

9,വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കുക.

10, ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകുക.

11, രാത്രി ഭക്ഷണം മിതമായിരിക്കട്ടേ..

12,മൊബൈൽ മാറ്റി മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം  സംസാരിക്കുക.

13, അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.

14, വ്യക്തി ശുചിത്യം പാലിക്കുക.

15, സ്വന്തം മുറി, പഠന ഇടം എന്നിവ കുട്ടി സ്വന്തം വ്യത്തിയാക്കട്ടേ.

16, സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.

17, പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.

18, ദോശ ചുടാനും, ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.

19, മിതത്വം ശീലിപ്പിക്കുക.

20,പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക. 

പ്രാതലില്ലെങ്കിൽ കാതലില്ല.

21, പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.

22, കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.

23, ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.

24, ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.

25, രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.


രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ പൂർണ്ണമായും വയ്ക്കരുത്.

മറിച്ച് അവർക്ക്  സ്വന്തമായി സ്വപ്നങ്ങൾ കാണാൻ അവസരം കൊടുക്കുക.


നന്മയുള്ള വ്യക്തി, സ്നേഹമുള്ള കുട്ടി, മിടുക്കരായ കുട്ടികൾ വളരട്ടേ…. ഉയരട്ടേ…

Don't Miss
© all rights reserved and made with by pkv24live