Peruvayal News

Peruvayal News

തലസ്ഥാനത്ത് വാഹനങ്ങള്‍ക്ക് നേരേ വ്യാപക ആക്രമണം

തലസ്ഥാനത്ത് വാഹനങ്ങള്‍ക്ക് നേരേ വ്യാപക ആക്രമണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു . കഴക്കൂട്ടം മുതല്‍ തൃപ്പാദം വരെയുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം . ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത് .


ബൈക്കുകളിലെത്തിയ സംഘം വാഹനങ്ങളുടെ ചില്ലുകള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു . റോഡരികിലുണ്ടായിരുന്ന ബൈക്കുകള്‍ മറിച്ചിട്ട നിലയിലാണ് . ഏകദേശം രണ്ടുമണിക്കൂറോളം സമയം ഈ മേഖലയില്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയെന്നാണ് പോലീസ് പറയുന്നത് . കഴക്കൂട്ടം ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട് .


അക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും കഴകൂട്ടം പോലീസ് പറഞ്ഞു .

Don't Miss
© all rights reserved and made with by pkv24live