Peruvayal News

Peruvayal News

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ലേ​ലം ക​ത്തി​ക്ക​യ​റി​യ​പ്പോ​ള്‍ ആരും കരുതിയില്ല, ഒ​രു പൂ​വ​ന്‍കോ​ഴി​ക്കു വി​ല ലക്ഷം കടക്കുമെന്ന്

കോ​ട്ട​യം: പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ലേ​ലം ക​ത്തി​ക്ക​യ​റി​യ​പ്പോ​ള്‍ ആരും കരുതിയില്ല, ഒ​രു പൂ​വ​ന്‍കോ​ഴി​ക്കു വി​ല ലക്ഷം കടക്കുമെന്ന്.

എന്നാല് കോ​ട്ട​യം ന​ട്ടാ​ശേ​രി പൊ​ന്‍​പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കോ​ഴി​ലേ​ല​ത്തി​ല്‍ ഇത് സംഭവിച്ചു. ലേലത്തില്‍ ആദ്യത്തെ കോഴിക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ വരെയാണ് വില ഉയര്‍ന്നത്.


കോ​ട്ട​യം സ്വ​ദേ​ശി​യും കോ​യമ്ബ​ത്തൂ​രി​ല്‍ സ്ഥി​രം താ​മ​സ​ക്കാ​ര​നു​മാ​യ മ​നോ​ജ് മ​ണ്ണൂ​രാ​ണു കോ​ഴി ലേ​ല​ത്തി​ല്‍ പി​ടി​ച്ച​ത്. ലേ​ല​ത്തി​ല്‍ ആ​ദ്യ​ത്തെ കോ​ഴി​ക്ക് പൊ​ന്നുംകോ​ഴി​യെ​ന്ന പേ​രി​ലാ​ണു ലേ​ലം ന​ട​ക്കു​ന്ന​ത്.



മ​റ്റു കോ​ഴി​ക​ള്‍​ക്ക് 10,000 രൂ​പ​യും 5000 രൂ​പ​യ്ക്കും വ​രെ ലേ​ലം ന​ട​ന്ന​താ​യി അധികൃതര്‍ പറഞ്ഞു.


മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും ഉ​യ​ര്‍​ന്ന വി​ല​യ്ക്കു ലേ​ലം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ വില ഉയരുന്നത് ആ​ദ്യ​മാ​ണെന്നു പ​ള്ളി സെ​ക്ര​ട്ട​റി ഷി​ജു ഏ​ബ്ര​ഹാം ചി​റ​യി​ല്‍ പ​റ​ഞ്ഞു.

Don't Miss
© all rights reserved and made with by pkv24live