രാസവസ്തുക്കള്‍ അടങ്ങിയ മാമ്ബഴങ്ങള്‍ ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു
പെരിന്തല്‍മണ്ണ: ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മാമ്ബഴം പിടികൂടി. പെരിന്തല്‍മണ്ണ കളത്തിലക്കര ജുമാ മസ്ജിദിന് സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ നിന്നാണ് മൂന്നു ബാഗുകളിലായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ കലര്‍ത്തിയ മാമ്ബഴം പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് പരിശോധന നടത്തിയത്.
രാസവസ്തുക്കള്‍ മാങ്ങ പഴുക്കാന്‍ സ്പ്രേ ചെയ്ത നിലയിലാണ്. ഇവ സൂക്ഷിച്ച സ്ഥലത്ത് നിന്നും നഗരസഭാ ശുചിത്വ വിഭാഗം ജീവനക്കാര്‍ ലോറിയിലേക്ക് കയറ്റുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പറയുന്നു.