ഏങ്ങണ്ടിയൂരിലെ കേന്ദ്ര പ്രകൃതിചികിത്സാ ക്ലിനിക്കിൽ കവർച്ച
ഏങ്ങണ്ടിയൂർ: കേന്ദ്ര ആയുഷ് - ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യോഗ പ്രകൃതിചികിത്സ കേന്ദ്രത്തില്‍ കവര്‍ച്ച.
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിപ്പടിയിൽ പ്രവര്‍ത്തിക്കുന്ന യോഗാ പ്രകൃതിചികിത്സാ ക്ളിനിക്കിലാണ് (CCRYN) കവര്‍ച്ച നടന്നത്. കമ്പിപ്പാര ഉപയോഗിച്ചും മറ്റും വാതിലുകൾ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മൂന്ന് വാതിലുകൾക്ക് നാശം സംഭവിക്കുകയും, 1500 രൂപ മോഷ്ടിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞദിവസം (13.5.2019) രാവിലെ 6 മണിയോടു കൂടിയാണ് മോഷണം നടന്നതായി സംശയിക്കുന്നത്.
വാടാനപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു