ലോകം സാക്ഷിയായി, നരേന്ദ്രമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം ഏഴ് മണിക്ക് രാഷട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
രാജ്നാഥ് സിംഗാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് അമിത് ഷാ സത്യപ്രതിജ്‌ഞ ചെയ്തു. നിതിൻ ഗഡ്‌കരി, സദാനന്ദ ഗൗഡ, നിർമല സീതാരാമൻ, രാംവിലാസ് പാസ്വാൻ, നരേന്ദ്രസിംഗ് തോമർ എന്നിവർ തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. രവിശങ്കർ പ്രസാദ്, ഡോ. ഹർഷവർദ്ധൻ, പ്രകാശ് ജാവദേക്കർ. സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
തവർചന്ദ് ഗെഹ്ലോത്ത് ആണ് പതിനൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. ഒന്നാം മോദി സർക്കാരിൽ സാമൂഹ്യ നിതി വകുപ്പ് മന്ത്രി ആയിരുന്നു. മുൻ വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കർ ആണ് പന്ത്രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. രമേശ് പോഖ്റിയാൽ നിഷാങ്ക് പതിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു.
ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്നു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ആയിരുന്ന അർജുൻ മുണ്ടയാണ് പതിനാലാമതായി സത്യപ്രതിജ്ഞ ചെയ്തത്.
പാക്കിസ്താൻ ഒഴികെ അയൽരാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരടക്കം എണ്ണായിരത്തോളം പേർ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ചലച്ചിത്ര താരങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാചടങ്ങുകൾ തുടരുകയാണ്