ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന
ന്യൂ ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നേരത്തെ നിശ്ചയിച്ച മെയ് 23-ന് തന്നെ പ്രഖ്യാപിക്കാന്‍ സാധിച്ചേക്കില്ലെന്ന് സൂചന. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണുന്ന സാഹചര്യത്തിലാണ് ഫല പ്രഖ്യാപനം ഒരു ദിവസം വൈകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ഓരോ മണ്ഡലത്തിലേയും അഞ്ചുവീതം ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് അഞ്ച് മുതല്‍ ആറ് വരെ മണിക്കൂറുകള്‍ വരെ സമയം ആവശ്യമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്. ഇതോടെ ഫലപ്രഖ്യാപനം ഒരു ദിവസം വൈകുമെന്ന സൂചനയാണ് കമ്മീഷന്‍ അധികൃതരുടെ പക്കല്‍ നിന്നും ലഭിക്കുന്നത്.
ഇതോടെ ഫലപ്രഖ്യാപനം മെയ് 24-ലേക്ക് നീളാനാണ് സാധ്യത. നേരത്തെ 50% വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.