നന്മ പെരുവയൽ
പ്ലസ് വൺ അപേക്ഷ ഒറിയന്റേഷൻ ക്ലാസ്സ് നടത്തി.
പ്ലസ് വൺ അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള നിവാരണത്തിനായി നന്മ ചാരിറ്റബിൾ സൊസൈറ്റി റോയൽ സ്റ്റഡി സെന്ററിൽ വച്ച് നടത്തപ്പെട്ട ക്ലാസ്സിൽ 2018/ 2019 വർഷത്തിൽ എസ്എസ്എൽസി പാസായ ഒട്ടനവധി വിദ്യാർഥികൾ പങ്കെടുക്കുകയുണ്ടായി.
ഇന്ന് രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു ക്ലാസ്സ്.
പരിപാടിക്ക് നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായ ടിപി ഫൈസൽ അലി സ്വാഗതവും, മറ്റു മെമ്പർമാരായ സാബിത്ത് പെരുവയൽ, ഷമീന പൂവാട്ടുപറമ്പ്, മുഹമ്മദ് അസ്ലം പൂവാട്ടുപറമ്പ്, എന്നിവർ പങ്കെടുക്കുകയുണ്ടായി,
ഓറിയന്റൽ ക്ലാസ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ വൈസ് പ്രിൻസിപ്പാളും കൊമേഴ്സ് അധ്യാപകനുമായ ടിപി മുഹമ്മദ് ബഷീർ ക്ലാസ്സെടുത്തു.