Peruvayal News

Peruvayal News

മെറിന്റെ എ പ്ലസിന് പൊന്നിൻതിളക്കം.

മെറിന്റെ

എ പ്ലസിന് 

പൊന്നിൻതിളക്കം.

സർക്കാർ സ്കൂളിൽ പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മെറിൻ പി.വിൻസന്റിന് കുന്നംകുളം ഭദ്രാസന സഹായമെത്രാൻ ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത വീട്ടിലെത്തി സ്വർണ്ണ ലോക്കറ്റ് സമ്മാനിച്ചു. കുന്നംകുളത്തെ രണ്ട് സർക്കാർ സ്കൂളുകളിലും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയം ഉണ്ടെങ്കിലും ഏക മുഴുവൻ എ പ്ലസു കാരിയാണ് മെറിൻ. ഓട്ടോറിക്ഷ തൊഴിലാളിയായ വിൻസെൻറ്റേയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ജിജിയുടേയും മൂത്ത മകളാണ് മെറിൻ.

Don't Miss
© all rights reserved and made with by pkv24live