Peruvayal News

Peruvayal News

ഭാര്യമാരെ പങ്കുവെക്കൽ: ഭാര്യമാരും പ്രതികൾ

ഭാര്യമാരെ പങ്കുവെക്കൽ: ഭാര്യമാരും പ്രതികൾ

കായംകുളം:ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവെച്ച സംഭവത്തിൽ റിമാൻഡിലായ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കിരൺ (35), സീതി (39), ഉമേഷ് (28), ബ്ലെസറിൻ (32) എന്നിവരെയാണ് വിശദമായ അന്വേഷണത്തിന് മൂന്നു ദിവസത്തേക്ക് പോലീസിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. ഇതിൽ ഒരു യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് സംഭവം പുറത്തായത്.ഇഷ്ടമില്ലാത്ത ആളിനോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാകാഞ്ഞപ്പോൾ ഭർത്താവ് നിർബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായത്. പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ മറ്റുള്ളവരുടെ ഭാര്യമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എതിർപ്പറിയിച്ചിട്ടും പങ്കുവെക്കലിന് തയ്യാറാകണമെന്ന് മറ്റ് യുവതികളും ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു മൊഴി. എന്നാൽ, ഇവരെല്ലാം ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സൗഹൃദ ആപ്പുകൾ വഴി കൂടുതൽ പേരെ സംഘം കെണിയിൽ വീഴ്ത്തിയിട്ടുണ്ടോ എന്നറിയാനും പ്രതികളുമായി തെളിവെടുപ്പ് നടത്താനുമാണ് കസ്റ്റഡിയിൽ വാങ്ങിയതെന്ന് സി.ഐ. പി.കെ.സാബു പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live