ഡ്യൂ ബോൾ ദേശീയ താരം ശാദിയ നസ്റിനും, SSLC , +2 ഉന്നത വിജയികൾക്കും മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ അനുമോദനം
മടവൂർ : മടവൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ മാലിദ്വീപിൽ വെച്ച് നടന്ന ഡ്യൂ ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ ടീമിലെ അംഗമായ ശാദിയ നസ്റിനും SSLC , +2 ഉന്നത വിജയികൾക്കും അനുമോദന യോഗം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് അസീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടത്തിയ അനുമോദന യോഗം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മടവൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സി റിയാസ് ഖാൻ , വാർഡ് മെമ്പർമാരായ മഞ്ജുള, സാബിറ മൊടയാനി, അസീസ് മാസ്റ്റർ, പി.അബ്ദുറസാഖ്, വിജയരാജ്, റാഫി ചെരച്ചോറ,ബാബു മാസ്റ്റർ, സുമതി, നജ്മുന്നിസ, ഉമ്മു സൽമ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മടവൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ മുനീർ പുതുക്കുടി സ്വാഗതവും ഷാഹുൽ മടവൂർ നന്ദിയും പറഞ്ഞു.