100 % നികുതി: പെരുവയലിലെ ജീവനക്കാരെ ആദരിച്ചു
2018- 19 സാമ്പത്തിക വർഷത്തിൽ 100 % നികുതി പിരിച്ചെടുത്ത ജീവനക്കാരെ പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. സെക്രട്ടറി സിന്ധു പി.എസ്, സീനിയർ ക്ലാർക്ക് രബീഷ് , ക്ലാർക്കുമാരായ നിഷ പി. ഷെയ്ഫു.പി , രഞ്ജിത് .കെ, അനിഷ.കെ, ജസ്റ്റിൻ രാജ്, ടെക്നിക്കൽ അസിസ്റ്റന്റ് നിതിൻ രാജ് എന്നിവരെയാണ് ആദരിച്ചത്. പി. എസ്.സി അംഗം ടി.ടി. ഇസ്മാഈൽ ഉപഹാരങ്ങൾ സമ്മാനിച്ചു .പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു