ഷമിയ്ക്ക് ഹാട്രിക്ക്; ഇന്ത്യക്ക് 11റൺസ് ജയം
അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. 225 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാന് 213 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരിക്കെ ഹാട്രിക്ക് നേടിയ ഷമിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന അഫ്ഗാന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പരിചയസമ്പത്തിനും കൃത്യതയ്ക്കും മുന്നില്‍ വീണുപോകുകയായിരുന്നു. ഇന്ത്യയ്ക്കായി ഷമി 4 വിക്കറ്റും ബുമ്രയും ചാഹലും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.