Peruvayal News

Peruvayal News

മാറക്കാനയില്‍ അര്‍ജന്റീന; മത്സരം രാത്രി 12.30ന്

മാറക്കാനയില്‍ അര്‍ജന്റീന; മത്സരം രാത്രി 12.30ന്


റിയോഡിജനീറോ: മാറക്കാന ദുരന്തം എന്ന് കേള്‍ക്കുമ്ബോള്‍ ബ്രസീല്‍ മാത്രമാണ് മനസിലേക്ക് വരിക. ഇന്ന് അതേ മാറക്കാനയില്‍ അര്‍ജന്റീനയും വെനസ്വേലയും കോപ അമേരിക്ക ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുന്നു. അര്‍ജന്റീന ജയിച്ചാല്‍ മെസിയുടെ കിരീടക്കുതിപ്പെന്ന വാഴ്ത്തലുകള്‍ വരും. അര്‍ജന്റീന വീണാല്‍ മറ്റൊരു മാറക്കാന ദുരന്തം എന്ന ശാപം പിടിച്ച പ്രയോഗം മെസിക്കും കൂട്ടര്‍ക്കും മേല്‍ പതിയും.

മെസി ആത്മവിശ്വാസത്തിൽ

കോപ അമേരിക്ക ഇപ്പോഴാണ് തുടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം 12.30ന് വെനസ്വേലയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മെസി പറഞ്ഞതാണിത്. അതായത് ഇതുവരെ കണ്ടതൊന്നുമല്ല കളിയെന്ന് !

കപ്പടിക്കാന്‍ തന്നെയാണ് ബ്രസീലിന്റെ മണ്ണിലേക്ക് വന്നിരിക്കുന്നതെന്ന് ഫുട്‌ബോളിന്റെ തമ്ബുരാന്‍ പറയുമ്ബോള്‍ അത് ആരാധകരെ കുറച്ചൊന്നുമല്ല ആവേശത്തിലാഴ്ത്തുന്നത്. രാജ്യാന്തര ഫുട്‌ബോളില്‍ കിരീടമില്ലാത്ത രാജാവ് എന്ന പട്ടം കോപ അമേരിക്കയോടെ തിരുത്താന്‍ മെസി ഇറങ്ങിപ്പുറപ്പെടുകയാണോ എന്നറിയാന്‍ മൂന്ന് മത്സരങ്ങള്‍ കൂടി കാത്തിരിക്കണം.
Don't Miss
© all rights reserved and made with by pkv24live