Peruvayal News

Peruvayal News

കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം; 14 വയസ്സുകാരിയെ വിവാഹം ചെയ്തത് 16-കാരൻ

കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം; 14 വയസ്സുകാരിയെ വിവാഹം ചെയ്തത് 16-കാരൻ


കേരളത്തിൽ വീണ്ടും ശൈശവ വിവാഹം. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലുവയസ്സുകാരിയെ പതിനാറുകാരൻ വിവാഹം ചെയ്തത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം. ചാലക്കുടിയിലെ സ്കൂളിൽ എട്ടാംക്ലാസിൽ പഠിച്ചിരുന്ന പെൺകട്ടി ക്ലാസിൽ വരാത്തത് സംബന്ധിച്ചുള്ള അന്വേഷണമാണ് ശൈശവവിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാൻ കാരണമായത്.

വാഴച്ചാലിൽനിന്ന് മലക്കപ്പാറയിലേക്കാണ് പെൺകുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹം നടന്നത്.
എട്ടാംക്ലാസിൽനിന്ന് ഒമ്പതാം ക്ലാസിലെത്തിയ പെൺകുട്ടി ഈ അധ്യയനവർഷം ക്ലാസിലെത്തിയിരുന്നില്ല. ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റൽ അധികൃതർക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികൾ അവധിക്ക് വീടുകളിലേക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇതിനാലാണ് പെൺകുട്ടി ക്ലാസിൽ വരാത്തത് സംബന്ധിച്ച് ആദ്യമേ അന്വേഷണം നടത്താതിരുന്നത്.
Don't Miss
© all rights reserved and made with by pkv24live